NEWS
വിദ്യാർത്ഥികൾക്കെതിരായ നടപടി അപലപനീയം നാടക്
18/08/2026 06:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി: കാലടി സംസ്കൃത സർവ്വകലാശാലയിലെ തീയേറ്റർ വിഭാഗം എം. എ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധവും സർഗാത്മക പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയുമാണെന്ന് നാടക് ജില്ലാ പ്രസിഡന്റ് എ.എസ് ദിലീഷും സെക്രട്ടറി ഫ്രാൻസിസ് ഈരവേലിയും പ്രസ്താവനയിൽ അപലപിച്ചു.
നാടകാ അവതരണത്തിനാവശ്യമായ ലൈറ്റുകൾ പ്രവർത്തനരഹിതമായതിൽ പ്രതിഷേധിച്ച് നടത്തിയ ശവമഞ്ചയാത്രയെ ഭീകര പ്രവർത്തനമെന്നോണം കണ്ട് നാട്ടുനടപ്പില്ലാത്ത പൊലീസ് നടപടിയാണ് സർക്കാർ നടപ്പിലാക്കിയത്.ഒരു ജനാധിപത്യ രാജ്യത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഫാസിസ്റ്റ് നടപടിയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്.
വിദ്യാർത്ഥികൾക്കെതിരായ നടപടി പിൻവലിക്കണമെന്നും കാലടി സർവകലാശാലയിൽ ജനാധിപത്യം പുനസ്ഥാപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










